50 രാജ്യങ്ങളിലായി ഖത്തര്‍ ഇഫ്ത്താര്‍ നടത്തും

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന നാല് പ്രമുഖ സന്നദ്ധ സേവന സംഘടനകള്‍ 50 രാജ്യങ്ങളില്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും ഇഫ്താറുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഖത്തര്‍ ചാരിറ്റി മീഡിയ വകുപ്പ് മേധാവി അഹ്മദ് സ്വാലിഹ് അല്‍അലി അറിയിച്ചു. ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്ദുന്നിഅ്മ, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി, ജാസിം ഹമദ് ബിന്‍ ജാസിം ചാരിറ്റി എന്നീ സന്നദ്ധ സംഘടനകളാണ് ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുക.

നോമ്പ് കാലം മുഴുവനും ഇഫ്താറുകള്‍ ഒരുക്കാനാണ് പരിപാടി. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ വഴി നോമ്പിന് മുന്നോടിയായി ആവശ്യക്കാര്‍ക്ക് റമദാനിന് വേണ്ട ഭക്ഷണ സാധനങ്ങള്‍ നല്‍കും. ‘സഹായം സന്തോഷത്തിെന്റ രഹസ്യം’ എന്ന പേരിലാണ് ഖത്തര്‍ ചാരിറ്റി റമദാന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അശരണര്‍ക്കും ആവശ്യക്കാര്‍ക്കും വേണ്ടത് നല്‍കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം ഉണ്ടാകുക എന്ന മുദ്രാവാക്യമാണ് ഖത്തര്‍ ചാരിറ്റി മുന്നോട്ട് വെക്കുന്നത്.

ഗുണകാംക്ഷികളില്‍ നിന്ന് ഈ ഫണ്ടിലേക്ക് വലിയ തോതിലുള്ള സംഭാവനയും ഖത്തര്‍ ചാരിറ്റി പ്രതീക്ഷിക്കുന്നു. ഖത്തറിനകത്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ഈ പദ്ധതി വിശദീകരിക്കും. റമദാന്‍ കിറ്റുകളും ടെന്റുകളില്‍ ഇഫ്താറുകളും പെരുന്നാള്‍ പുടവയും അടക്കമുള്ള പദ്ധതിയാണ് ഖത്തര്‍ ചാരിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന് പുറത്ത് പതിനൊന്ന് ലക്ഷം ആളുകളാണ് ഇത്തരം സഹായങ്ങള്‍ കൈപറ്റിയതെന്ന് അഹ്മദ് അല്‍അലി അറിയിച്ചു. റമദാനിെന്റ മഹത്വം പരിഗണിച്ച് നിരവധി ഗുണകാംക്ഷികളാണ് പദ്ധതിയിലേക്ക് സംഭവന നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *