കോഴിക്കോട് ജില്ലയില്‍ 130 പ്രവാസികള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42 ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 88 ഉം ആയി. ഇതുവരെ ആകെ 130 പ്രവാസികളാണ് ജില്ലയില്‍ എത്തിയത്. ഇതില്‍ പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ 30 പേര്‍ ഗര്‍ഭിണികളാണ്.

മെയ് 9 ന് കുവൈത്തില്‍ നിന്ന് ഒരാളും മസ്‌കറ്റില്‍ നിന്ന് 11 പേരും ഇന്ന് പുലര്‍ച്ചെ ദോഹയില്‍ നിന്ന് 29 പേരുമുള്‍പ്പെടെ 41 പ്രവാസികളാണ് കോഴിക്കോട് പുതുതായി എത്തിയത്. ദോഹയില്‍ നിന്നും വന്ന 3 പേരെയും മസ്‌കറ്റില്‍ നിന്നു വന്ന 8 പേരെയും ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 30 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.
ഇത് കൂടാതെ ക്വലാലംപൂരില്‍ നിന്ന് ഇന്ന് രാത്രി നെടുമ്ബാശ്ശേരിയിലെത്തുന്ന വിമാനത്തില്‍ 10 പേര്‍ കോഴിക്കോട് സ്വദേശികളാണ്. ഇന്ന് കൊച്ചിയിലെത്തിയ മാലദ്വീപില്‍ നിന്നുള്ള കപ്പലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 കോഴിക്കോട് സ്വദേശികളുണ്ട്. എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story