ബഹ്‌‍‍റൈനില്‍ നിന്ന് ചൊവ്വാഴ്​ച പുലര്‍ച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍ 4 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍

കോഴിക്കോട്​: ബഹ്‌‍‍റൈനില്‍ നിന്ന് ചൊവ്വാഴ്​ച പുലര്‍ച്ച 12.30ന്​ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രവാസികളില്‍ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്​. ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക്​ മാറ്റി.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരില്‍ കോവിഡ്​ ലക്ഷണങ്ങളില്ലെങ്കിലും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ മൂന്ന് പേരെ​ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലക്ക്​ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയുമാണ്​ മെഡിക്കല്‍ കോളജ്​ ആ​ശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെയാണ്​ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയി​ലേക്ക്​ മാറ്റിയത്​​. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story