കോവിഡ് ചികിത്സ; മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്‌ന
കൊച്ചി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തടസ രഹിതമായി കോവിഡ് 19 ചികിത്സ ഉറപ്പാക്കുന്നതിന് നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങളെ…
കൊച്ചി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തടസ രഹിതമായി കോവിഡ് 19 ചികിത്സ ഉറപ്പാക്കുന്നതിന് നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങളെ…
കൊച്ചി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തടസ രഹിതമായി കോവിഡ് 19 ചികിത്സ ഉറപ്പാക്കുന്നതിന് നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനും കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട പരിചരണം ലഭിക്കുന്നതിന് പണം ഒരു തടസമല്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ തീരുമാനം. പോളിസി ഉടമകള്‍ തന്നെ മെഡിക്കല്‍ ചെലവുകളുടെ ഒരു ഭാഗം സ്വന്തമായി വഹിക്കുകയും ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കുന്നതുമായ സംവിധാനമാണ് നിര്‍ബന്ധിത കോപേയ്‌മെന്റ് .
2020 ഏപ്രില്‍ 30 വരെ ഇഷ്യൂ ചെയ്ത മണിപ്പാല്‍ സിഗ്ന പ്രോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളുടെ പരിധിയില്‍ വരുന്ന 65 വയസോ അതിന് മുകളിലോ പ്രായമുള്ള എല്ലാ പോളിസി ഉടമകള്‍ക്കും നിര്‍ബന്ധിത കോപേയ്‌മെന്റ് ഇളവ് ലഭിക്കും. കോവിഡ് 19 ചികിത്സ മൂലം ഉണ്ടാകുന്ന ക്ലെയിമുകള്‍ക്കായിരിക്കും 2020 ഓഗസ്റ്റ് 31 വരെ എഴുതിത്തള്ളല്‍ ആനുകൂല്യം ലഭിക്കുക. മുതിര്‍ന്ന പൗരന്‍മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനും കോവിഡ് 19 പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ അവരെ സജ്ജരാക്കുന്നതിനും മണിപ്പാല്‍സിഗ്നയുടെ വീ കെയര്‍ ഫോര്‍ യു എന്ന സംരംഭത്തിന് കീഴില്‍ പരിചരണ കോളുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം വേഗത്തിലുള്ള ക്യാഷ്‌ലെസ്,റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം സെറ്റില്‍മെന്റിനുമായി ലളിതമായ പ്രക്രിയയും കമ്പനി അവതരിപ്പിച്ചു.
ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രഥമവും പ്രധാനവുമായ മുന്‍ഗണനയെന്ന് ഇതേ കുറിച്ച് പ്രതികരിച്ച മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസുന്‍ സിക്ദാര്‍ പറഞ്ഞു.