പരപ്പനങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സൈക്കിളില്‍ ബംഗാളിലേക്ക് പുറപ്പെടാനുള്ള നീക്കം പോലിസ് തടഞ്ഞു
പരപ്പനങ്ങാടി: കൊവിഡിന്റ പശ്ചാത്തലത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ സൈക്കിളില്‍ ബംഗാളിലേക്ക് പുറപ്പെടാനുള്ള നീക്കം പോലിസ് തടഞ്ഞു. എല്ലാവരെയും താമസസ്ഥലത്തേക്ക് തിരിച്ചയച്ചു. ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ 35…

പരപ്പനങ്ങാടി: കൊവിഡിന്റ പശ്ചാത്തലത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ സൈക്കിളില്‍ ബംഗാളിലേക്ക് പുറപ്പെടാനുള്ള നീക്കം പോലിസ് തടഞ്ഞു. എല്ലാവരെയും താമസസ്ഥലത്തേക്ക് തിരിച്ചയച്ചു. ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ 35 ബംഗാള്‍ സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് പുറപ്പെട്ടിരുന്നത്. ഇതിനായി 35 സൈക്കിള്‍ പുതിയതായി വാങ്ങിയായിരുന്നു യാത്ര. ഇവര്‍ കൂട്ടമായി പോവുന്നത് കണ്ട താനൂര്‍ പോലിസാണ് വൈലത്തൂരില്‍ വെച്ച് തടഞ്ഞത്. പിന്നീട് ഇവരെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും അവിടെനിന്ന് ചെട്ടിപ്പടിയിലെ വാടക കോട്ടേഴ്‌സില്‍ എത്തിക്കുകയുമായിരുന്നു. നാട്ടിലേക്ക് പോവാനുള്ള സംവിധാനം ഇല്ലാതായതാണ് ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടാന്‍ ഇവരെ പ്രേരിപ്പിച്ചത്.