Begin typing your search above and press return to search.
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു
കോട്ടയം : തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്നു അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
Next Story