
പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് മക്കയിലും മദീനയിലും ഈദുല്‍ ഫിത്വര്‍ നമസ്കാരം നടന്നു
May 25, 2020ജിദ്ദ : കോവിഡ് പ്രീതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് മക്കയിലും മദീനയിലും ഈദുല്‍ ഫിത്വര്‍ നമസ്കാരം നടന്നു. ഹറം ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും തൊഴിലാളികളും ചില വിശിഷ്ട വ്യക്തികളും ആണ് നമസ്കാരത്തില്‍ പങ്കെടുത്തത് . മസ്ജിദുല്‍ ഹറമില്‍ നടന്ന ചടങ്ങുകള്‍ക്ക് ഡോ.സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് നേതൃത്വം നല്‍കി. മദീനയിലെ മസ്ജിദുന്നബവിയില്‍ പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബഇജാന്‍ നേതൃത്വം നല്‍കി. പൊതുജനങ്ങളെ പ്രാര്‍ഥനക്കെത്തുന്നതില്‍ നിന്ന് തടഞ്ഞിരുന്നു.