കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികള്‍ ക്വറന്റീന്‍ ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് കെഎംസിസി

റിയാദ് : കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികള്‍ 7 ദിവസത്തെ ക്വറന്റീന്‍ ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് റിയാദ് ലീഗല്‍ റൈറ്റ്സ്…

റിയാദ് : കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികള്‍ 7 ദിവസത്തെ ക്വറന്റീന്‍ ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് റിയാദ് ലീഗല്‍ റൈറ്റ്സ് കെഎംസിസി അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം പേറുന്നവരാണ് പ്രവാസികള്‍. പ്രവാസലോകത്തെ നിലവിലെ സാഹചര്യം മനസ്സിലാകാതെയുള്ള സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അവര്‍ വ്യക്തമാക്കി.

നാടണയാന്‍ വരുന്നവരില്‍ നല്ലൊരു ശതമാനവും സാമ്പത്തിക ശേഷി ഉള്ളവരല്ല. സംഘടനകളും വ്യക്തികളും നല്‍കുന്ന ടിക്കറ്റിന്മേലാണ് പലരും നാട്ടിലേക്കെത്തുന്നത്. യാത്രക്ക് തയ്യാറായി കാത്തിരിക്കുന്നവരില്‍ ബഹുഭൂരിഭാഗവും വരുമാനമില്ലാതെ കഴിയുന്നവരാണ്‌. ക്വറന്റീന്‍ ചെലവ് വഹിക്കണമെങ്കില്‍ വേറെ ലോണ്‍ എടുക്കേണ്ടുന്ന അവസ്ഥയാണുള്ളത്. ഇതിലും ഭേദം പ്രവാസികള്‍ ഇങ്ങോട്ടു വരേണ്ടതില്ല എന്ന് തുറന്നു പറയുന്നതാണ്.

പ്രവാസ ലോകത്ത് ഇരുന്നൂറോളം മലയാളികള്‍ മരണപെട്ടിട്ടും അവര്‍ക്ക് യാതൊരു സഹായങ്ങളും ചെയ്യാതെ ഇത്തരം നടപടികള്‍ കൊണ്ട് വരുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്. കേരളത്തെ ഇന്നത്തെ അവസ്ഥയില്‍ എത്തിക്കുന്നതില്‍ കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെ പ്രവാസി സമൂഹം ഒഴുക്കിയ വിയര്‍പ്പും കഠിനാധ്വാനവും സമര്‍പ്പണവും എത്ര വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ഭരണകൂടം കണ്ണ് തുറന്ന് മനസ്സിലാക്കണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story