കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി സൗദിയില്‍ മരിച്ചു
ത്വാഇഫ്: മലയാളി ദേഹാസ്വാസ്ഥ്യം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങല്‍ കെ.സി.സി. മുഹമ്മദാണ് (48) ത്വാഇഫില്‍ മരിച്ചത്. ത്വാഇഫില്‍ കഫറ്റീരിയ നടത്തുകയായിരുന്നു.…
ത്വാഇഫ്: മലയാളി ദേഹാസ്വാസ്ഥ്യം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങല്‍ കെ.സി.സി. മുഹമ്മദാണ് (48) ത്വാഇഫില്‍ മരിച്ചത്. ത്വാഇഫില്‍ കഫറ്റീരിയ നടത്തുകയായിരുന്നു.…
ത്വാഇഫ്: മലയാളി ദേഹാസ്വാസ്ഥ്യം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങല്‍ കെ.സി.സി. മുഹമ്മദാണ് (48) ത്വാഇഫില്‍ മരിച്ചത്. ത്വാഇഫില്‍ കഫറ്റീരിയ നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 24 വര്‍ഷമായി ത്വാഇഫ് ഉക്കാദ് സ്ട്രീറ്റില്‍ ജോലി ചെയ്തുവരുകയായിരുന്നു.
പരേതനായ അബൂബക്കര്‍ ഹാജിയാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: ഫൗസിയ മാവൂര്‍ പാറമ്മല്‍. മക്കള്‍: മുഹ്സിന, മുബഷിര്‍. മരുമകന്: ശംസീര്‍ പെരുമണ്ണ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, അബ്ദുല്‍ മജീദ് ഫൈസി, ഫാത്തിമ, ആമിന, പരേതനായ കെ.സി.സി. അഹമദ് കുട്ടി ഹാജി.