കോവിഡ് 19; മഹാരാഷ്​ട്രയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുന്നു

ന്യൂഡല്‍ഹി: കോവിഡ്​ രോഗബാധിതരുടെ എണ്ണം അനുദിനം ഉയരുന്നതിനിടെ രാജ്യത്തിന്​ ആശ്വാസമായി മഹാരാഷ്​ട്രയില്‍ നിന്നുള്ള കണക്കുകള്‍. മഹാരാഷ്​ട്രയില്‍ കോവിഡ്​ ഭേദമായവരുടെ എണ്ണത്തില്‍ 10 ശതമാനം വർദ്ധന രേഖപ്പെടുത്തി. 31.2 ശതമാനത്തില്‍ നിന്ന്​ 43.3 ശതമാനമായാണ്​ കോവിഡ്​ ഭേദമായവരുടെ എണ്ണം കൂടിയത്​. കഴിഞ്ഞ ദിവസം മാത്രം 8,381 രോഗികള്‍ മഹാരാഷ്​ട്രയില്‍ ആശുപത്രി വിട്ടു. ഇതിന്​ മുൻപ് ശരാശരി 1000 പേര്‍ മാത്രം ആശുപത്രി വിട്ടിരുന്ന സ്ഥാനത്താണ്​ രോഗം ഭേദമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story