കുവൈത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജ് നിയമിതനായി. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രാലയമാണു വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന കെ ജീവസാഗര്‍…

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജ് നിയമിതനായി. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രാലയമാണു വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന കെ ജീവസാഗര്‍ കഴിഞ്ഞയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫിസറായി ഈജിപ്തിലായിരുന്നു ആദ്യനിയമനം.
തുടര്‍ന്ന് ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറായും തുടര്‍ന്ന് അമേരിക്കയില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്സ്യല്‍ കൗണ്‍സിലറായും സേവനം അനുഷ്ടിച്ചു. സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു.
കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ജോയ്സ് ജോണ്‍. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. 2017 നവംബര്‍ മുതല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ സ്ഥാനപതിയാണ്.