
പരസ്യമദ്യപാനം നടത്തി; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേരടക്കം നാലുപേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി
June 2, 2020കണ്ണൂർ : പരസ്യമദ്യപാനം നടത്തിയ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേരടക്കം നാലുപേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി. ചെന്നൈയില്‍ നിന്ന് ഒരാഴ്ചയ്ക്ക് മുന്നേ എത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മാടായിപ്പാറയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന രണ്ടുപേര്‍ പറശ്ശിനിക്കടവ് മമ്ബാല സ്വദേശികളായ രണ്ട് പേരുമായി ചേര്‍ന്ന് മാടായിപ്പാറയില്‍ വച്ച് മദ്യപിക്കുന്നത് കണ്ട നാട്ടുകാര്‍ പഴയങ്ങാടി പൊലീസില്‍ അറിയിക്കുകയായിരുന്നു. പഴയങ്ങാടി എസ്.ഐ കെ.ഷാജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഇവരെ പിടികൂടി എപ്പിഡമിക്ക് ഡിസീസ് ആക്‌ട് പ്രകാരം കേസെടുത്ത് മാടായിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.