നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ പാണ്ടിക്കാട് സ്വദേശിയായ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ പാണ്ടിക്കാട് സ്വദേശിയായ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

June 3, 2020 0 By Editor

കൊച്ചി: ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേയ് 22ന് പ്രത്യേക വിമാനത്തില്‍ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായിട്ടാണ് ഇദ്ദേഹം പോയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേ സമയം പൃഥ്വിരാജിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതു കാണിച്ച്‌ അദ്ദേഹം തന്നെ പരിശോധനാ ഫലം രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam