കാസർകോട്ട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

കാസർകോട്ട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

June 4, 2020 0 By Editor

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.
26 ന് ബഹ്‌റൈനില്‍ നിന്ന് വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറിലെത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam