സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ് ; മൂന്ന് മരണം

June 4, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (04-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.  39 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായതില്‍ 47 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.