ബി​ല്ല് അ​ട​യ്ക്കാ​ന്‍ പ​ണ​മി​ല്ല; രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ കെ​ട്ടി​യി​ട്ടതായി പരാതി

ഭോ​പ്പാ​ല്‍: ആ​ശു​പ​ത്രി ബി​ല്ല​ട​യ്ക്കാ​നു​ള്ള പ​ണം കൈ​വ​ശ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വ​യോ​ധി​ക​നാ​യ രോ​ഗി​യെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ കെ​ട്ടി​യി​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ഷാ​ജ​പു​രി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
11,000 രൂ​പ​യു​ടെ ബി​ല്ലാ​ണ് ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച​തെ​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ത​ങ്ങ​ള്‍ 5,000 രൂ​പ ന​ല്‍​കി​യെ​ന്നും പി​ന്നീ​ട് 11,000 രൂ​പ​യു​ടെ ബി​ല്ല് ല​ഭി​ച്ച​പ്പോ​ള്‍ അ​തി​നു​ള്ള പ​ണം ത​ങ്ങ​ളു​ടെ കൈ​വ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​യി​ട്ട​തെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.
എ​ന്നാ​ല്‍ ഇ​യാ​ള്‍ അ​പ​സ്മാ​ര രോ​ഗി​യാ​യി​രു​ന്ന​തി​നാ​ലാ​ണ് കെ​ട്ടി​യി​ട്ട​തെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story