കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു ; ചാലക്കുടി സ്വദേശിയാണ് മരണപ്പെട്ടത്

June 8, 2020 0 By Editor

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ചാലക്കുടി സ്വദേശിയായ ഡിന്നി. കുര്യാക്കോസ്( 43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനേഴായി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,914 ആയി 803 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,095 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. ഡിന്നിക്കൊപ്പം ഭാര്യയ്ക്കും മകനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമ്മ ഇപ്പോഴും കോവിഡ് ചികിത്സയില്‍ കഴിയുകയാണ്. ഭാര്യയും മകനും രോഗമുക്തി നേടി.  സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണെന്ന്  കെ.കെ.ശൈലജ പറഞ്ഞു.