കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുത പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ വൈറസ് ബാധിച്ച്‌ മരിച്ചു

കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുത പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ വൈറസ് ബാധിച്ച്‌ മരിച്ചു

June 11, 2020 0 By Editor

ഭോപ്പാല്‍: കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുത പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ വൈറസ് ബാധിച്ച്‌ മരിച്ചു. അസ്‌ലം എന്നയാളാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കൈയ്യില്‍ മുത്തമിട്ടാല്‍ അതിന്റെ ശക്തിയില്‍ രോഗം ഭേദമാകുമെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ നയപുര ജില്ലയിലെ രത്‌ലമിലാണ് സംഭവം.
അസ്‌ലമിന്റെ മരണത്തിനു പിന്നാലെ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുമായി നിരവധിയാളുകള്‍ സമ്പർക്കത്തിൽ വന്നതായാണ് കണ്ടെത്തിയത്. സമ്ബര്‍ക്കത്തില്‍ വന്ന ഏതാനും ചിലരെ കണ്ടെത്തി നടത്തിയ പരിശോധനയില്‍ 19 പേര്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. ഒരാളില്‍ നിന്നു തന്നെ 20ഓളം പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടതോടെ നയപുര ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. അസ്‌ലമിനു സമാനമായി ‘അത്ഭുത’ പ്രവര്‍ത്തിയിലൂടെ രോഗം ഭേദമാക്കുമെന്ന് പ്രചരിപ്പിച്ച 29 പേരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്