കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി
മസ്കറ്റ്: മത്രാ വിലായത്തിലെ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍ നടപ്പിലാക്കിയിരുന്ന ലോക്ക്…
മസ്കറ്റ്: മത്രാ വിലായത്തിലെ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍ നടപ്പിലാക്കിയിരുന്ന ലോക്ക്…
മസ്കറ്റ്: മത്രാ വിലായത്തിലെ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍ നടപ്പിലാക്കിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്നും മന്ത്രി അഹമ്മദ് മൊഹമ്മദ് പറഞ്ഞു. ഒമാനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമായിരുന്നു മത്രാ വിലായത്ത്. ഈ വിലായത്തിലെ രോഗവ്യാപനം 60% ആയിരുന്നു. ഇപ്പോള്‍ രോഗവ്യാപനം 35% മായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹമറിയ, മത്രാ സൂഖ്, വാദികബീര്‍ വ്യവസായ മേഖല ഒഴിച്ചുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 14ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയും. .
രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ റൂവി സൂക്കിലെ സ്ഥാപനങ്ങള്‍ വാരാന്ത്യങ്ങളില്‍ അടച്ചിടുകയും വേണം.