ലോക്ക് ഡൗണിന് ശേഷം പള്ളികളില്‍ ആദ്യ ജുമുഅ; നിയന്ത്രണങ്ങള്‍ പാലിച്ച് വിശ്വാസികള്‍ എത്തി
ലോക്ക്‌ഡൌണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തെ നിരവധി പള്ളികളില്‍ ആദ്യമായി ജുമുഅ നടന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിശ്വാസികളെ പള്ളികളിലേക്ക് പ്രവേശിപ്പിച്ചത്. നഗര പ്രദേശങ്ങളില്‍ പള്ളികള്‍ അടഞ്ഞു…

ലോക്ക്‌ഡൌണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തെ നിരവധി പള്ളികളില്‍ ആദ്യമായി ജുമുഅ നടന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിശ്വാസികളെ പള്ളികളിലേക്ക് പ്രവേശിപ്പിച്ചത്. നഗര പ്രദേശങ്ങളില്‍ പള്ളികള്‍ അടഞ്ഞു കിടന്നപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നടത്താന്‍ കഴിയുന്ന പള്ളികള്‍ തുറന്നു.
ആഴ്ചകള്‍ക്ക് ശേഷമാണ് ജുമുഅ നമസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളികളിലേക്ക് എത്തിയത്. അതാത് മഹല്ലുകളിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. ആദ്യം എത്തുന്ന 100 പേര്‍ എന്നതായിരുന്നു വ്യവസ്ഥ. വീട്ടില്‍ നിന്ന് തന്നെ അംഗശുദ്ധി വരുത്തിയാണ് വിശ്വാസികള്‍ എത്തിയത്. നമസ്‌കാരത്തിനുള്ള വിരിപ്പ് അടക്കം വിശ്വാസികള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നു. പലയിടങ്ങളിലും പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തെര്‍മല്‍ സ്‌കാന്‍ ഉപയോഗിച്ച് പരിശോധന നടത്തി.