Begin typing your search above and press return to search.
എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകന് എം.ജി രാധാകൃഷണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായ പദ്മജ രാധാകൃഷ്ണന് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഞായറാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നോടെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രശസ്ത ഓഡിയോഗ്രാഫര്‍ എം.ആര്.രാജകൃഷ്ണന് മകനാണ്. മകള്‍ കാര്‍ത്തിക ദുബായിലാണ്. സംസ്കാരം സമയം തീരുമാനിച്ചിട്ടില്ല.
Next Story