കൊറോണയുടെയും ലോക്ഡൗണിന്റെയും മറവിൽ  ക്രൈസ്തവരുടെ ബിസനസ് സ്ഥാപനങ്ങള്‍ ജിഹാദികള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന്  കേരള നസ്രാണി കൂട്ടായ്മ

കൊറോണയുടെയും ലോക്ഡൗണിന്റെയും മറവിൽ ക്രൈസ്തവരുടെ ബിസനസ് സ്ഥാപനങ്ങള്‍ ജിഹാദികള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന് കേരള നസ്രാണി കൂട്ടായ്മ

June 15, 2020 0 By Editor

പാലാ: കൊറോണയുടെയും ലോക്ഡൗണിന്റെയും മറവിലെ അവസരം മുതലെടുത്ത് ക്രൈസ്തവരുടെ ബിസനസ് സ്ഥാപനങ്ങള്‍ ജിഹാദികള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന മുനനറിയിപ്പുമായി കേരള നസ്രാണി കൂട്ടായ്മ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കി. ക്രിസ്ത്യാനികളുടെ ബിസനസ് സ്ഥാനപങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കള്ളപ്പണം കയ്യിലുള്ള ബിസനസ് ജിഹാദികള്‍ ഈ അവസരം മുതലെടുക്കും. പാലാ പോലുള്ള പട്ടണങ്ങളില്‍ ബിസനസ് ജിഹാദ് നടത്താനും പട്ടണങ്ങളുടെ നിയന്ത്രണം പൂര്‍ണമായും ഒരു മത വിഭാഗത്തിന്റെ കീഴിലാക്കാനും ശ്രമം നടത്തിയേക്കാം. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് കേരള നസ്രാണി കൂട്ടായ്മ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ മതേതര്വം പ്രസംഗിക്കാനില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ക്രിസ്ത്യാനി മണ്ണില്‍ പണിയെടുക്കാനും അന്യ രാജ്യത്ത് പോയി കഷ്ടപ്പെടാനും മാത്രം വിധിക്കപ്പെട്ടവന്‍ അല്ല.കച്ചവടവും വ്യവസായവും ഒരു വിഭാഗക്കാരുടെ കുത്തകയല്ല. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ പട്ടണങ്ങളില്‍ എങ്കിലും തകര്‍ച്ച നേരിടുന്ന ക്രൈസ്തവ ബിസിനസ് സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ സഭയും ക്രൈസ്തവ സംഘടനകളും ഇടപെടല്‍ നടത്തേണ്ടത് അത്യാവശ്യമാമെണെന്നും നസ്രാണിക്കൂട്ടം ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നു.