പതിനായിരം ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു

200 ഹാളുകളിലായി 10,000 ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ദക്ഷിണ ഡല്‍ഹിയിലെ രാധാ സ്വാമി സ്പിരിച്വല്‍ സെന്ററാണ് താത്കാലിക കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റുന്നത്. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. രാജ്യതലസ്ഥാനം കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇതിനകം മുന്‍പന്തിയിലാണ്. 24 മണിക്കൂറിനിടെ 93 പേര്‍ ഇവിടെ മരിച്ചു. നിലവില്‍ 44,688 പേര്‍ രോഗബാധിതരാണ്.

22 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള സ്പിരിച്വല്‍ സെന്‍റിന്റെ ഒരു ഭാഗത്ത് ഡോക്ടര്‍മാര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും. ഈ മാസം 30ഓടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ചികിത്സ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കൂടാരങ്ങളുടെ രൂപത്തില്‍ 500 കിടക്കകള്‍ വീതമുള്ള 20 മിനി ആശുപത്രികളായാണ് നിര്‍മാണം. പത്ത് ശതമാനം വീതം കിടക്കകള്‍ക്ക് ഓക്‌സിജന്‍ സൗകര്യവുമൊരുക്കും. ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും സ്ഥാപിക്കും. ഓരോ ഹാളിലും കൂളറും സി സി ടി വിയും ഉണ്ടാകും. സാനിറ്റൈസ് ചെയ്യേണ്ടാത്തതും പുനരുപയോഗിക്കാവുന്നതുമായ കാര്‍ഡ് ബോര്‍ഡ് ബെഡ്ഡുകളാണ് ഇവിടെ ഒരുക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story