
കോവിഡ് വ്യാപനം കണ്ണൂര്‍ ഭാഗികമായി അടച്ചു
June 17, 2020കണ്ണൂര്‍ : സമ്പർക്കം മൂലം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപെട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും അടച്ചിടും. ഹൈവെയില്‍ ഒഴികെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനും കലക്ടര്‍ ഉത്തരവിട്ടു.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് നാല് പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പർക്കത്തിലൂടെ രോഗം പകര്‍ന്നത്.നിലവില്‍ 136 പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. 14,415 പേര്‍ നിരീക്ഷണത്തിലുണ്ട്.14,220 പേരാണ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 195 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.