മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച

തിരുവനന്തപുരം: മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. 'ഇന്ത്യ തലകുനിക്കുന്നോ' എന്നാണ് കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട്…

തിരുവനന്തപുരം: മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. 'ഇന്ത്യ തലകുനിക്കുന്നോ' എന്നാണ് കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട് കൊടുത്തത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുബോൾ , ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയില്ലെങ്കിലും, അത് കെടുത്താതിരിക്കുക എന്നത്. പരമാവധി നല്ല വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്.. ഇനി, ഈ തലക്കെട്ടുകളിലെ യാഥാര്‍ത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികര്‍ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. ചൈനയുടെ 43 പട്ടാളക്കാര്‍ മരണപ്പെടുകയോ, സാരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും എഎന്‍ഐപുറത്തുവിട്ടിട്ടുണ്ട്. ഇതിലെങ്ങനെയാണ് ഇന്ത്യയ്ക്ക് തല കുനിയ്‌ക്കേണ്ടി വരുന്നതെന്ന് ശ്യാം രാജ് ചോദിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story