മാധ്യമം പത്രത്തെ  കടന്നാക്രമിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ

മാധ്യമം പത്രത്തെ കടന്നാക്രമിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ

June 24, 2020 0 By Editor

കോഴിക്കോട് : വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രു​ന്ന​തി​ൽ പ്ര​വാ​സി​ക​ൾ പ്ര​തി​സ​ന്ധി നേരിടുന്ന വിഷയത്തിൽ  ചില പത്രങ്ങൾ വളരെ മോശമായി പെരുമാറിയെന്നും. അതിൽ ‘മാധ്യമം പത്രത്തെ ക​ട​ന്നാ​ക്ര​മി​ച്ച്​​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പേര് എടുത്തു പറഞ്ഞില്ലെങ്കിലും കു​ത്തി​ത്തി​രു​പ്പി​നൊ​ക്കെ അ​തി​രു​വേ​ണ​മെ​ന്ന്​ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​ക്ക്​ പി​ന്നി​ൽ രാഷ്ട്രീയമല്ല , സമൂ​ഹവി​രു​ദ്ധ നി​ല​പാ​ടാ​ണെ​ന്നും ആ​ക്ഷേ​പി​ച്ചു.‘പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​നി​യുമെത്ര മ​രി​ക്ക​ണം’ എന്ന ത​ല​ക്കെ​ട്ടു​മാ​യി ഒ​രു മാ​ധ്യ​മം ലോ​ക​ത്താ​കെ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച കേ​ര​ളീ​യ​രു​ടെ ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ചെന്നും . ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​നാ​സ്​​ഥ തു​ട​ർ​ന്നാ​ൽ, നാം ​ഇ​നി​യും നി​​ശ്ശബ്​​ദ​രാ​യി​രു​ന്നാ​ൽ കൂ​ടു​ത​ൽ മു​ഖ​ങ്ങ​ൾ ചേ​ർ​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ ആ ​പ​ത്രം പറഞ്ഞതെന്നും എന്നാൽ ഇതിനൊന്നും മറുപടി പറയുന്നില്ല എന്നും പിണറായി പറഞ്ഞു.

പിടിച്ചു നിർത്താവുന്നതിൻ്റെ ഒരു ഘട്ടം കഴിഞ്ഞാൽ ലോകത്തെവിടെയും സംഭവിക്കുന്നതേ ഗൾഫിലും മറ്റു രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളൂവെന്നും കൊറോണയെക്കാൾ മാരകമായ വൈറസ് വാഹകർ. എന്നുമാണ് മാധ്യമത്തിന്റെ ഈ വാർത്തയെ കുറിച്ച് മന്ത്രി ജലീൽ പ്രതികരിച്ചത്