അഫ്ഗാനെയും താലിബാനെയും വരെ അന്ന് ന്യായീകരിച്ചു" സ്ത്രീവിരുദ്ധ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ; ഇതെല്ലാം അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണമത്രേ ; വാരിയംകുന്നന്റെ' തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് മുഹമ്മദ് വീണ്ടും വിവാദത്തില്‍
കോഴിക്കോട്: ആഷിക് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന 'വാരിയന്‍കുന്നന്‍' എന്ന ചിത്രം അനൗണ്‍സ് ചെയതപ്പോഴെ വിവാദങ്ങളാണ്. ഇതിൽ ഏറ്റവും കൂടുതൽ വിവാദങ്ങളില്‍ പെട്ട ആളാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് മുഹമ്മദ്. തിരക്കഥാകൃത്ത് ഹര്‍ഷദും, റമീസും ചേര്‍ന്നാണ് വാരിയംകുന്നന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിനെതിരെ സംഘപരിവാര്‍ ശക്തമായി രംഗത്ത് എത്തിയതോടെയാണ് റമീസ് മുഹമ്മദിന്റെ ഫേസ്‌ബുക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും വൈറലായത്.
ഇസ്ലാമിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും റമീസ് 2012 ഡിസംബറില്‍ ഇട്ട 'അല്‍പ്പ വസ്ത്രധാരണം പ്രശ്‌നമുണ്ടാക്കുമോ' എന്ന പോസ്റ്റാണ് വന്‍ വിവാദമായത്. ഈയടുത്ത് പോണ്ടിച്ചേരിയില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി വന്നതായിരുന്നു നടി ലക്ഷ്മീ റായ്. അര്‍ധ നഗ്‌നയായ നടിയെ നിയന്ത്രണം നഷ്ടപ്പെട്ട ചില പിള്ളേര്‍ കയറി കൈ വെച്ചുവത്രേ. ഒടുവില്‍ നിവൃത്തിയില്ലാതെ അവര്‍ക്ക് ശരീരം മൂടേണ്ടി വന്നുവെന്നും ഈ ശരീരം മൂടല്‍ ആദ്യമേ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അത് ഇസ്ലാം പറഞ്ഞാല്‍ മാത്രം പെണ്ണിനെ അടിച്ചമര്‍ത്തല്‍ ആയി'- ഇങ്ങനെയാണ് റമീസ് അന്ന് പോസ്റ്റില്‍ പറയുന്നത്.
സ്ത്രീവിരുദ്ധമായ ഉള്ളടക്കമുള്ളതും ഇസ്ലാമിക മൗലികവാദികളെ ന്യായീകരിക്കുന്നതുമായ പോസ്റ്റുകള്‍ പലരും കുത്തിപ്പൊക്കിയതോടെ, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പ്രതിരോധത്തിലായി. ഇതിനിടെ പൊടുന്നനെയാണ് റമീസ് മാപ്പുപറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് വന്നത്. പഴയ പോസ്റ്റുകള്‍ എല്ലാം അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണമെന്നായിരുന്നു ഇദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാൽ ഇതൊരു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്തയായതോടെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഇയാൾ ഡിലീറ്റ് ആക്കിയിരിക്കുകയാണ്.ഇയാൾ എസ്ഡിപിഐയുമായി അടുത്ത ബന്ധമാണ് ഇയാൾക്ക് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളാണ് ഈ സിനിമക്കായി പണം മുടക്കുന്നതെന്നും ആരോപണങ്ങൾ വരുന്നുണ്ട്.എന്നാൽ ആഷിഖ് അബു ആവശ്യപ്പെട്ടത്കൊണ്ടു ഇയാൾ വിവാദങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ് എന്നാണ് ആ മേഖലയിൽ നിന്നും വരുന്ന വാർത്തകൾ .