
കുവൈത്തില്‍ 688 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
June 27, 2020കുവൈറ്റ് സിറ്റി : കുവൈത്തില്‍കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 688 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 44391 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അല്‍ സനദ് അറിയിച്ചു. മൂന്ന് പേരാണ് ഇന്ന് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 344 ആയി.