മാപ്പിള ലഹളക്കാരെ വെള്ളപൂശാന്‍ മലബാറിലെ ഹിന്ദുസമൂഹത്തെ ആക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസ്
കോഴിക്കോട് : മാപ്പിള ലഹളയെ വെള്ളപൂശാന്‍ മലബാറിലെ ഹിന്ദുസമൂഹത്തെ ഏഷ്യാനെറ്റ് ന്യൂസ് ആക്ഷേപിച്ചതായി ആരോപണങ്ങൾ .മലബാര്‍ മാനുവല്‍ എന്ന പരിപാടിയിലൂടെയാണ് ഏഷ്യാനെറ്റ് മാപ്പിള ലഹളക്കാരെ മഹത്വവല്‍ക്കരിച്ചത്. കലാപകാരികള്‍…
കോഴിക്കോട് : മാപ്പിള ലഹളയെ വെള്ളപൂശാന്‍ മലബാറിലെ ഹിന്ദുസമൂഹത്തെ ഏഷ്യാനെറ്റ് ന്യൂസ് ആക്ഷേപിച്ചതായി ആരോപണങ്ങൾ .മലബാര്‍ മാനുവല്‍ എന്ന പരിപാടിയിലൂടെയാണ് ഏഷ്യാനെറ്റ് മാപ്പിള ലഹളക്കാരെ മഹത്വവല്‍ക്കരിച്ചത്. കലാപകാരികള്‍…
കോഴിക്കോട് : മാപ്പിള ലഹളയെ വെള്ളപൂശാന്‍ മലബാറിലെ ഹിന്ദുസമൂഹത്തെ ഏഷ്യാനെറ്റ് ന്യൂസ് ആക്ഷേപിച്ചതായി ആരോപണങ്ങൾ .മലബാര്‍ മാനുവല്‍ എന്ന പരിപാടിയിലൂടെയാണ് ഏഷ്യാനെറ്റ് മാപ്പിള ലഹളക്കാരെ മഹത്വവല്‍ക്കരിച്ചത്. കലാപകാരികള്‍ ക്രൂരമായി കൊന്നൊടുക്കിയ ഹിന്ദുക്കള്‍ എല്ലാം ഒറ്റുകാരായിരുന്നുവെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വഴി ഷാജഹാൻ പറയുന്നത്. രാഷ്ട്രപിതാവായ ഗാന്ധിയും ഭരണഘടന ശില്‍പിയായ അംബേദ്ക്കറും രേഖപ്പെടുത്തിയ തെളിവുകള്‍ തള്ളിയാണ് വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഏഷ്യാനെറ്റ് ന്യൂസിന്റെ മലബാര്‍ റീജണല്‍ തലവനായ ഷാജഹാന്‍ വെള്ളപൂശിയെടുത്തത് എന്നാണ് ആരോപണങ്ങൾ ഉയരുന്നത്. എഡിറ്റിംഗ് വലിയ ഒരു കാര്യമാണേലും എം ജി സ്ന്റെ അഭിപ്രായം എടുക്കുമ്പോൾ പോലും എഡിറ്റിംഗ് വളരെ നന്നായി കട്ട് ആൻഡ് പേസ്റ്റ് മോഡ് കാണാൻ സാധിക്കും.മൊത്തത്തിൽ ഈ പ്രോഗ്രാം കണ്ടു വരുമ്പോൾ ആ കാലത്തു സകല ഹിന്ദുക്കളും ബ്രിട്ടീഷുകാരുടെ ചാരൻമാർ എന്ന രീതിയിൽ ആയി തോന്നി എന്നാരേലും പറഞ്ഞാൽ അത് ആ അവതാരകന്റെ കഴിവുതന്നെയാണ്.
കേരളത്തില്‍ നിരന്തരം വ്യാജവാര്‍ത്തകൾ എഷ്യാനെറ്റ് ന്യൂസ് നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നു നിൽക്കുന്ന സമയത്താണ് ഇപ്പോൾ ഇത്തരത്തിൽ ഒരു സമുദായത്തെ കുറ്റപെടുത്തുന്ന രീതിയിൽ പ്രോഗ്രം വരുന്നത് എന്നും ശ്രദ്ദേയമായ കാര്യമാണ്.നേരത്തെ ഡൽഹി കലാപം പക്ഷം പിടിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടതിന് ഏഷ്യാനെറ്റിന് വിലക്ക് നേരിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും സംപ്രേഷണം ചെയ്തത്.