കൊവിഡ് ചികിത്സയ്‌ക്ക് പ്രിതിവിധി കണ്ടെത്തിയെന്ന അവകാശവാദത്തില്‍ നിന്ന് പിന്മാറി പതഞ്ജലി അധികൃതര്‍

കൊവിഡ് ചികിത്സയ്‌ക്ക് പ്രിതിവിധി കണ്ടെത്തിയെന്ന അവകാശവാദത്തില്‍ നിന്ന് പിന്മാറി പതഞ്ജലി അധികൃതര്‍

June 30, 2020 0 By Editor

കൊവിഡ് ചികിത്സയ്‌ക്ക് പ്രിതിവിധി കണ്ടെത്തിയെന്ന അവകാശവാദത്തില്‍ നിന്ന് പിന്മാറി പതഞ്ജലി അധികൃതര്‍. കൊറോണില്‍ ടാബ്ലറ്റ് ക്ലിനിക്കല്‍ നിയന്ത്രിത പരീക്ഷണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും കൊവിഡിന് ഫലപ്രദമെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. കൊവിഡ് ചികിത്സയ്‌ക്കെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

കൊറോണില്‍ ക്ലിനിക്കല്‍ നിയന്ത്രിത പരീക്ഷണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതുവഴി കൊറോണ രോഗികളെ സുഖപ്പെടുത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് ബാലകൃഷ്ണ വ്യക്തമാക്കി. കൊവിഡ് ചികിത്സയ്ക്കു ഫലപ്രദം എന്ന് അവകാശപ്പെട്ട് കൊറോണില്‍ ടാബ്ലറ്റ്, സ്വാസാരി വടി എന്നിവയാണ് പതഞ്ജലി വിപണിയില്‍ ഇറക്കിയത്. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമല്ല, കോവിഡ് മാറ്റാന്‍ ഫലപ്രദമാണെന്നും ഹരിദ്വാറില്‍ നടത്തിയ ചടങ്ങില്‍ പതഞ്ജലി അവകാശപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.