അക്ഷയ് കുമാർ രാഘവാ ലോറൻസ് ചിത്രം ലക്ഷ്മി ബോംബും ഒ ടി ടി പ്ലാറ്റഫോമിലേക്ക്

July 1, 2020 0 By Editor

മുംബൈ  : കോവിഡ് 19 ൻ്റെ ലോക്ക്ഡൗൺ. പശ്ചാത്തലത്തിൽ ഈ  മധ്യ വേനലവധിക്കാലത്തു പ്രദര്ശനത്തിനെത്തേണ്ട മിക്ക സിനിമകളും ഒ ടി ടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക്  എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് . സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ   ദിൽ ബേചാരെ , സഞ്ജയ് ദത്തിന്റെ   സഡക് 2  എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ -രാഘവാ ലോറൻസ് ചിത്രമായ ലക്ഷ്മി ബോംബും ഡിസ്നി പ്ലസ്  ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് .

തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കാണ് *ലക്ഷ്മി ബോംബ്* .അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ  ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബി ലെ   മറ്റു അഭിനേതാക്കൾ .  തുഷാർ കപൂർ ,മുസ്ഖാൻ ഖുബ്ചന്ദാനി എന്നിവരാണ്.