സോളാര്‍ കേസ് വേട്ടയാടിയത് അഞ്ചു വര്‍ഷമാണ്:കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ‘സോളാര്‍’ കേസ് തന്നെ വേട്ടയാടിയത് അഞ്ചുവര്‍ഷമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ എടുത്തുചാടിയ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ കത്ത് അസാധുവായ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ ഇല്ലാതായെന്നും, തുടര്‍ നടപടികളില്‍ പരാതിയില്ലെന്നും എന്തുവന്നാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *