പോലീസുകാരെ വധിച്ച ഗുണ്ടാ നേതാവ് വികാസ് ദുബൈ അറസ്റ്റില്‍
July 9, 2020ന്യൂഡല്‍ഹി: കാണ്‍പൂര്‍ പോലീസുകാരുടെ വധത്തിനു ശേഷം ഒളിവിലായിരുന്ന ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജൈനില്‍ മഹാകലില്‍ അറസ്റ്റിലായി.ഗുണ്ടാസംഘം വികാസ് ദുബെയും കൂട്ടാളികളും യുപി പോലീസിന് നേരെ വെടിയുതിര്‍ക്കുകയും 8 പേര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ശേഷം വ്യാഴാഴ്ച നടന്ന വലിയ രീതിയിലുള്ള തെരച്ചിലിനൊടുവിലാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഗുണ്ടയെ പിടികൂടിയത്.