കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി : കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് ജയിച്ച, 2018 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ വര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷം ഇളവുണ്ട്. ഹയര്‍ സെക്കന്‍ഡറി പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, എംഫില്‍, പിഎച്ച്ഡി ക്രമത്തില്‍ പഠനം പൂര്‍ത്തിയാക്കാനാകും.

അപേക്ഷ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം, തൃശൂര്‍ പാഞ്ഞാള്‍ എസ്ബിഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്ബറിലേക്ക് Code SBIN0008029 200 രൂപ അടച്ച ഒറിജിനല്‍ കൗണ്ടര്‍ ഫോയില്‍ (account payin slip) സമര്‍പ്പിക്കണം. പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്ക് 80 രൂപ മതി.

ആണ്‍കുട്ടികള്‍ക്കു മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന തുള്ളല്‍, കര്‍ണാടക സംഗീതം; പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിത്.

അപേക്ഷയും പ്രോസ്‌പെക്ടസും കലാമണ്ഡലം വെബ്‌സൈറ്റില്‍ www.kalamandalam.org ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 23.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *