കോഴിക്കോട് ഇന്ന് 59 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
കോഴിക്കോട് നാദാപുരം തൂണേരിയില്‍ 43 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലൂടെയാണ് കൊറോണ കണ്ടെത്തിയത്. ഇന്നലെ ജില്ലയില്‍ 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ കണക്കുകള്‍ പുറത്ത് വന്നതിന് ശേഷമാണ് 43 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. 16 പേര്‍ക്ക് വടകരയിലും രോഗമുണ്ടായി. ഇതോടെ ഇന്ന് മാത്രം 59 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ജില്ലയിലെ ആകെ കേസുകള്‍ അങ്ങനെ നൂറ് കടന്നിരിക്കുകയാണ്. ഇതിനെ കുറിച്ച് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും.
600 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഈ ഫലം പുറത്തുവന്നിരിക്കുന്നത്. പിസിആര്‍ പരിശോധന നടത്തിയായിരിക്കും ഔദ്യോഗിക സ്ഥിരീകരണം നടത്തുക. ജാഗ്രതക്കുറവ് വന്നതിനാലാണ് രോഗ ഭീതി കൂടിയതെന്നാണ് ജില്ലാഭരണകൂടം വിലയിരുത്തുന്നത്. പ്രദേശത്ത് പരിശോധനകള്‍ ശക്തമാക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകള്‍ പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.