ഹോണ്ടാ കാര്‍സ് ഇന്ത്യ" 5-ാം തലമുറ ഹോണ്ടാ സിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടാ കാര്‍സ് ഇന്ത്യാ ലിമിറ്റഡ് ഇന്ത്യയില്‍ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ ലോഞ്ച് പ്രഖ്യാപിച്ചു. 1998 ജനുവരിയില്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഹോണ്ടാ സിറ്റി, മിഡ് സൈസ് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും വിജയകരമായ കാര്‍ മോഡലാണ്. 5-ാം തലമുറയില്‍ എത്തിനില്‍ക്കുന്ന ഹോണ്ടാ സിറ്റിയാണ് ഇന്ത്യയില്‍ സെഡാന്‍ രൂപത്തിന്റെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് രൂപാന്തരം പ്രാപിച്ചൊരു വാഹനം കൂടിയാണിത്.
പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റിക്ക് നീളവും വീതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ രൂപത്തില്‍ ഈ സെഗ്മെന്റിലെ ഏറ്റവും നീളമുള്ളതും വീതിയുള്ളതുമായ വാഹനമാക്കി ഇത് സിറ്റിയെ മാറ്റുന്നു. 5 വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനോട് കൂടി എല്ലാ ഗ്രേഡുകളിലും നെക്സ്റ്റ് ജനറേഷന്‍ ഹോണ്ടാ കണക്റ്റ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. അലക്‌സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് കാറാണിത്. പുതിയ ഹോണ്ടാ സിറ്റിക്ക് പെട്രോള്‍, ഡീസല്‍ പതിപ്പുകളുണ്ട്. . വിടിസി 1.5 ലീറ്റർ പെട്രോൾ എൻജിൻ, 1.5 ലീറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളിൽ ലഭ്യമാണ്. പെട്രോൾ പതിപ്പ് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 7 സ്പീഡ് സിവിടിയിലും ലഭ്യം. ഡീസൽ പതിപ്പ് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രം. പെട്രോൾ പതിപ്പിന് 10.9 ലക്ഷം മുതലും, ഡീസൽ പതിപ്പിന് 12.40 ലക്ഷം മുതലുമാണ് ഷോറൂം വില.

ഹോണ്ടയുടെ സുപ്പീരിയര്‍ എര്‍ത്ത് ഡ്രീംസ് ടെക്‌നോളജിയോട് കൂടിയ ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിടിസിയുള്ള പുതിയ 1.5 ലിറ്റര്‍ i-VTEC DOHC പെട്രോള്‍ എഞ്ചിനും ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുമാണ് ഈ വാഹനത്തിലുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ എമിഷന്‍, സ്പിരിറ്റഡ് ഡ്രൈവിംഗ് പ്രകടനം എന്നിവ നല്‍കാന്‍ ഈ എഞ്ചിനുകള്‍ക്കാകും. ഫുൾ എൽഇഡി ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, വൺ ടച്ച് ഇലക്ട്രിക് സൺറൂഫ്, ഡയമണ്ട് കട്ട് കട്ട് അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവയും ലഭ്യം. 506 ലീറ്ററാണ് ബൂട്ട് സ്പേസ്. 6 എയര്‍ബാഗുകള്‍, അലക്‌സ വോയിസ് കമാൻഡ് ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്ള എബിഎസ്, എജൈല്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റുള്ള വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹോണ്ടാ ലെയിന്‍ വാച്ച് ക്യാമറ, മള്‍ട്ടി ആങ്കിള്‍ റിയര്‍ ക്യാമറ, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ലോവര്‍ ആങ്കറേജ്, ടോപ്പ് ടീത്തര്‍ ISOFIX കോംപാറ്റിബിള്‍ റിയര്‍ സൈഡ് സീറ്റുകള്‍, ഇമ്മൊബിലൈസര്‍, ആന്റി-തെഫ്റ്റ് അലാം തുടങ്ങിയ ആക്റ്റീവും പാസീവുമായ നിരവധി ഫീച്ചറുകള്‍ സിറ്റിയിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : APCO HONDA - Mini Bypass Road, Kozhikode-04 Mob: 8111888412

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story