മത്സ്യവിൽപനക്കാരന് കോവിഡ്: തൃശ്ശൂരിൽ 80 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ: മത്സ്യവിൽപനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ 80 പേരെ നിരീക്ഷണത്തിലാക്കി. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങി ചില്ലറ വിൽപന നടത്തിയിരുന്ന കടവല്ലൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ മത്സ്യവിൽപനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇയാളുമായി സമ്പർക്കത്തിൽ വന്ന 30 മത്സ്യവിൽപനക്കാരടക്കം 80 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നവരെയാണ് ഇപ്പോൾ നിരീക്ഷണത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story