കോഴിക്കോട് ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 56 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ 496 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 102 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 126 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 236 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 19 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും, രണ്ടാള്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്.എല്‍.ടി.സി യിലും, 4 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -3
വേളം സ്വദേശി പുരുഷന്‍ (42), കൊടുവളളി പെണ്‍കുട്ടി (06),കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂര്‍ സ്വദേശി പുരുഷന്‍ (27).
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 5
രാമനാട്ടുകര സ്വദേശി പുരുഷന്‍ (37), ബാലുശ്ശേരി സ്വദേശി പുരുഷന്‍ (46), പനങ്ങാട് സ്ത്രീ (24, പുരുഷന്‍ (26), കാക്കൂര്‍ സ്വദേശി പുരുഷന്‍ (42).
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 56
പെരുവയല്‍ - 2, വില്യാപ്പളളി - 1, ചേളന്നൂര്‍ -1 (ആരോഗ്യ പ്രവര്‍ത്തകന്‍, മഞ്ചേരി), തിരുവളളൂര്‍ - 4, കോഴിക്കോട് കോര്‍പ്പറേഷന്‍ - 29 (1 ആരോഗ്യ പ്രവര്‍ത്തകന്‍, മെഡിക്കല്‍ കോളേജ്), വാണിമേല്‍ - 4, ഒളവണ്ണ - 9, ചോറോട് - 4, പെരുമണ്ണ - 2,
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 3
കോര്‍പ്പറേഷന്‍ പരിധിയിലെ മാറാട് സ്വദേശി പുരുഷന്‍ (26), താമരശ്ശേരി സ്വദേശി പുരുഷന്‍ (24), തിരുവളളൂര്‍ സ്വദേശി പുരുഷന്‍ (42).