പാലത്തായി പീഡനം; അന്വേഷണ സംഘം വിപുലീകരിച്ചു
പാനൂര്‍: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് എസ്.പി ഡി. ശില്പ, കണ്ണൂര്‍ നാര്‍ക്കോട്ടിക്…
പാനൂര്‍: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് എസ്.പി ഡി. ശില്പ, കണ്ണൂര്‍ നാര്‍ക്കോട്ടിക്…
പാനൂര്‍: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് എസ്.പി ഡി. ശില്പ, കണ്ണൂര്‍ നാര്‍ക്കോട്ടിക് എസ്.പി രീഷ്മ എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പാലത്തായിയിലെ നാലാംക്ലാസുകാരിയെ ബി.ജെ.പി നേതാവായ അധ്യാപകന് പത്മരാജന് പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രം സ്വീകരിച്ചാണ് തുടരന്വേഷണത്തിന് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹരജി കോടതി അംഗീകരിച്ചത്.
സത്യം പുറത്തുവരണമെന്നും കുട്ടിക്ക് നീതി കിട്ടണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി. ശശീന്ദ്രന് ബോധിപ്പിച്ചു. വനിത ഐ.പി.എസ് ഓഫിസറെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് ഉചിതമെന്നും പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചിരുന്നു.