വിശ്വാസ വോട്ടെടുപ്പിൽ ബിജെപി വിജയിക്കുമോ ?
ഡൽഹി: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ വൈകുന്നേരം നാല് മണിക്ക് നടക്കും. കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. യെദിയൂരപ്പ സർക്കാർ നാളെ…
ഡൽഹി: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ വൈകുന്നേരം നാല് മണിക്ക് നടക്കും. കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. യെദിയൂരപ്പ സർക്കാർ നാളെ…
ഡൽഹി: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ വൈകുന്നേരം നാല് മണിക്ക് നടക്കും. കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. യെദിയൂരപ്പ സർക്കാർ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയില്ല.ഇനി ബിജെപിക്ക് മുന്നിൽ ഉള്ളത് 24 മണിക്കൂർ സമയമാണ്. ഇതിനോടകം തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി . ബിജെപിയ്ക്ക് അനുകൂല നിലപാടുണ്ടാകുമോ എന്ന് ഭയം മൂലമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 104 അംഗങ്ങളുള്ള ബിജെപി 112 എന്ന സംഖ്യയിലേക്കെത്താനുള്ള ശ്രമത്തിലാണ്. അനുകൂലമായി എട്ട് അംഗങ്ങള്‍ ബിജെപിയില്‍ എത്തുമോ എന്ന കാര്യത്തില്‍ നിര്‍ണ്ണായക നിമിഷങ്ങളാണ് കടന്ന് പോയ്‌ക്കോണ്ടിരിക്കുന്നത്.അതിനിടെ ബെല്ലാരി സഹോദരങ്ങളെ കളത്തിലിറക്കി 3 മൂന്ന് എംഎല്‍എമാരെ ഇതുവരെ ബിജെപി ചാക്കിട്ട് പിടിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്.എന്തായാലൂം ഇന്ത്യൻ പൊളിറ്റിക്സിന്റെ കണ്ണുകൾ നാളെ ക്ലോക്കിൽ നാലു മണിക്ക് വേണ്ടി കാത്തിരിക്കുകയാണ്.