Begin typing your search above and press return to search.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശിയായ നൗഷാദ് (49) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.
ഇന്ന് കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസന്‍ (67) മരണത്തിന് കീഴടങ്ങിയിരുന്നു.ഹൃദ്രോഗിയായിരുന്ന കുട്ടിഹസനെ ജൂലൈ 25-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.
Next Story