കോഴിക്കോട്ട് ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന

കോഴിക്കോട്ട് ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന

July 29, 2020 0 By Editor

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചക്കിടെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധവാണുണ്ടായത്. രോഗലക്ഷണങ്ങള്‍ പോലും ഇല്ലാത്ത രോഗികള്‍ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നഗരഗ്രാമഭേദമില്ലാതെയാണ് ഉറവിടമില്ലാത്ത രോഗികള്‍ ഉണ്ടാകുന്നത്. 21മുതല്‍ 23 വരെ 3 വീതം രോഗികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 24, 25 തീയ്യതികളില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം അഞ്ച് വീതമായി. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ ഏഴ് വീതമാണ് ഉറവിടമില്ലാത്ത രോഗികള്‍.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയങ്ങാടി, വെള്ളയില്‍, കുറ്റിച്ചറ, നല്ലളം, മാറാട്, കല്ലായി, പന്നിയങ്കര എന്നിവിടങ്ങളില്‍ ഉറവിടമറിയാത്ത രോഗികള്‍ ഉണ്ടായി. ഓമശ്ശേരി, കടലുണ്ടി, മരുതോങ്കര, കായക്കൊടി , മൂടാടി, എടച്ചേരി,വടകര, തിരുവള്ളൂര്‍, താമരശ്ശേരി, ഓമശ്ശേരി ചോറോട് , കൊടുവളളി , മുക്കം , നാദാപുരം , ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട്‌ചെയ്തു. ജില്ലയിലാകെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പ്രാദേശിക നിയന്ത്രിത മേഖലകളിലെ രോഗവ്യാപന സാദ്ധ്യത ഇല്ലാതാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്.