Begin typing your search above and press return to search.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്. മന്ത്രിയുടെ സ്റ്റാഫംഗത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബുധനാഴ്ചയാണ് മന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയത്.സ്റ്റാഫംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മുതല്‍ മന്ത്രിയും കുടുംബവും ക്വാറന്റൈനിലാണ്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും.
Next Story