കോഴിക്കോട് ജില്ലയിൽ 5 റേഷൻ കട ഉടമകൾക്ക് കോവിഡ്; കടകളുടെ സമയം മാറ്റണമെന്ന് ആവശ്യം

ജില്ലയിലെ 5 റേഷൻ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റേഷൻകടകളുടെ സമയത്തിൽ പുനക്രമീകരണം വേണമെന്നാവശ്യം ഉയരുന്നു. ഈ കാര്യം ആവശ്യപ്പെട്ടു ഉടമകൾ കലക്ടർക്കു കത്തു നൽകി.മേപ്പയൂർ,കൊയിലാണ്ടി എന്നിവിടങ്ങളിൽ 2 വീതവും മഞ്ഞക്കുളത്ത് ഒരു വ്യാപാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കടയിലെത്തിയ റേഷൻ കാർഡ് ഉടമയിൽ നിന്നാണ് ഇവർക്കു കോവിഡ് ബാധയുണ്ടായത്. കൂടാതെ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ഇരുപതോളം റേഷൻ വ്യാപാരികൾ ക്വാറന്റീനിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണു കലക്ടർക്കു കത്തു നൽകിയത്.നിലവിൽ രണ്ടു തവണയായി 8 മണിക്കൂർ പ്രവർത്തിക്കുന്ന കടകൾ ഒറ്റത്തവണയായി 7 മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. ഇ പോസ് മെഷീനിൽ വിരൽ അടയാളം പതിപ്പിച്ചു റേഷൻ വിതരണം ചെയ്യേണ്ടി വരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story