ജിം, യോഗ കേന്ദ്രങ്ങള്‍ അഞ്ചുമുതല്‍ തുറക്കാം;പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്തുമാത്രമാണ് ഇവ തുറക്കാന്‍ അനുമതി. 65…

ന്യൂഡല്‍ഹി: രാജ്യത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്തുമാത്രമാണ് ഇവ തുറക്കാന്‍ അനുമതി. 65 വയസിന് മുകളിലുള്ളവര്‍, മറ്റു അസുഖബാധിതര്‍, ഗര്‍ഭിണികള്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അടച്ചിട്ട സ്ഥലങ്ങളിലെ ജിമ്മുകളില്‍ പ്രവേശിപ്പിക്കില്ല.
വ്യക്തികള്‍ തമ്മില്‍ ആറടി സാമൂഹിക അകലം പാലിക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കട്ടികൂടിയതോ, എന്‍ 95 തുടങ്ങിയ മാസ്കുകള്‍ ധരിക്കുന്നതോ വ്യായാമത്തിനിടയില്‍ ശ്വാസതടസ്സത്തിനിടയാക്കും, അതിനാല്‍ ഒരു പാളി മാത്രമുള്ള മുഖാവരണം ധരിക്കാം.
ഇടക്കിടെ കൈകള്‍ സാനിറ്റൈസര്‍ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കണം. കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും ഉപയോഗശേഷം ടിഷ്യൂ, തൂവാല തുടങ്ങിയ കൃത്യമായി ഒഴിവാക്കുകയും വേണം. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.