ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

August 15, 2020 0 By Editor

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ഇത്തവണയും ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയില്‍ അഗ്നി പകരും. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും നെയ്യ് അഭിഷേകവുമുണ്ടാകും.