ധോണിക്കും റെയ്‌നയ്ക്കും ആശംസകളുമായി താരങ്ങള്‍
ഇന്ത്യക്ക് രണ്ട് ക്രിക്കറ്റ് ലോകകപ്പുകള്‍ നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് രാത്രി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു…
ഇന്ത്യക്ക് രണ്ട് ക്രിക്കറ്റ് ലോകകപ്പുകള്‍ നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് രാത്രി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു…
ഇന്ത്യക്ക് രണ്ട് ക്രിക്കറ്റ് ലോകകപ്പുകള്‍ നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് രാത്രി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. എംഎസ് ധോണിക്ക് പിന്നാലെയാണ് ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും മികച്ച ഫീല്‍ഡറുമായിരുന്ന സുരേഷ് റെയ്‌നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോളിതാ ഇരുവർക്കും ആശംസകളുമായി നമ്മുടെ താരങ്ങള്‍ എത്തിയിരിക്കുകയാണ് .
മോഹന്‍ലാല്‍ ഉൾപ്പെടെയുള്ള താരങ്ങളാണ് ധോണിക്കും റെയ്‌നയ്ക്കും നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയ പേജുകളിലൂടെ എത്തിയത്. "ഫെയര്‍വെല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, നിങ്ങളുടെ എല്ലാ ഭാവി പരിശ്രമങ്ങള്‍ക്കും ആശംസകള്‍ എന്നായിരുന്നു ധോണിക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ കുറിച്ചത്. പിന്നാലെ സുരേഷ് റെയ്‌നയ്ക്കും ആശംസകള്‍ അറിയിച്ച് സൂപ്പര്‍താരം എത്തി. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഫെയര്‍വെല്‍ ചാമ്പ്യന്‍. നിങ്ങളെ നീല,വെളള ജേഴ്‌സികളില്‍ കാണുന്നത് ഇനി മിസ് ചെയ്യും, പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട എന്ന് കുറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി എത്തിയത്. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ട് പേര്‍ക്കും ആശംസകള്‍. എല്ലാ ഓര്‍മ്മകള്‍ക്കും തീര്‍ച്ചയായും ട്രോഫികള്‍ക്കും വളരെ നന്ദി, സുരേഷ് ഗോപി കുറിച്ചു. ഇതിഹാസം വിരമിക്കുന്നു, ചരിത്രം കുറിച്ച മനുഷ്യന്‍, ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍, ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍, എന്തൊരു ഇതിഹാസ കരിയറും ക്ലാസ് റെക്കോര്‍ഡുകളും. ധോണിയെ കുറിച്ച് അജു വര്‍ഗീസ് കുറിച്ചു.