ശഹീന്‍ബാഗ് സമരത്തിലുണ്ടായിരുന്ന 50 പേര്‍ ബി ജെ പിയില്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യത്തെ പ്രതിഷേധസമരങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ശഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്ത 50 പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ശഹീന്‍ബാഗ് സമരത്തിലുണ്ടായിരുന്ന ശഹ്‌സാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ.മെഹ്‌റീന്‍, മുന്‍ എ.എ.പി പ്രവര്‍ത്തകന്‍ തബസ്സും ഹുസൈന്‍ അടക്കമുള്ളവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. അതേസമയം, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി ജെ പി ആസൂത്രണം ചെയ്തതാണ് ശഹീന്‍ബാഗ് സമരമെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ഡല്‍ഹി പോലീസുമായി ബി ജെ പി ഗൂഢാലോചന നടത്തിയാണ് ശഹീന്‍ബാഗിലെ പ്രതിഷേധം ആസൂത്രണം ചെയ്തതെന്നും എ എ പി ആരോപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story