കോവിഡ് കാലമായതിനാല്‍ ആളുകള്‍ സഹായിച്ചില്ല ; ഹാം റേഡിയോപ്രവര്ത്തകന് അഷ്റഫ് കാപ്പാട് ' എരഞ്ഞിപ്പാലത്തിനടുത്ത് റോഡില്‍ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: പ്രശസ്ത ഹാം റേഡിയോ പ്രവര്‍ത്തകനും സന്നദ്ധ പ്രവര്‍ത്തകനുമായ അഷ്റഫ് കാപ്പാട് (48) റോഡില്‍ കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യത്തെ…
കോഴിക്കോട്: പ്രശസ്ത ഹാം റേഡിയോ പ്രവര്‍ത്തകനും സന്നദ്ധ പ്രവര്‍ത്തകനുമായ അഷ്റഫ് കാപ്പാട് (48) റോഡില്‍ കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യത്തെ…
കോഴിക്കോട്: പ്രശസ്ത ഹാം റേഡിയോ പ്രവര്‍ത്തകനും സന്നദ്ധ പ്രവര്‍ത്തകനുമായ അഷ്റഫ് കാപ്പാട് (48) റോഡില്‍ കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എരഞ്ഞിപ്പാലം ബൈപാസില്‍ സരോവരത്തിന് സമീപം വാഹനം നിര്‍ത്തി റോഡരികില്‍ കിടക്കുകയായിരുന്നു. കോവിഡ് കാലമായതിനാല്‍ ആളുകള്‍ ചുറ്റും കൂടിയതല്ലാതെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല. അതുവഴി വന്ന കാപ്പാട് സദേശികളാണ് ആംബുലന്‍സ് വിളിച്ചു ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി ബന്ധുക്കള്‍ അറിയിച്ചു . മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് കാലത്തു രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതുള്‍പ്പെടെയുള്ള സന്നദ്ധ സേവനങ്ങള്ക്കിടെയാണ് അഷ്റഫ് റോഡില്‍ തളര്‍ന്നുകിടന്ന് മരിച്ചത്. ചേമഞ്ചേരി പരേതനായ ചെറുവളത്ത് മൂസയുടെയും അറാബിത്താഴത്ത് കുട്ടിബിയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: യാസീന്‍ മാലിക്, ഫാത്തിമ.