സംഘര്‍ഷമേഖലകളില്‍ പരിക്കേറ്റ ഐഎസ് തീവ്രവാദികളെ സഹായിക്കുന്നതിനായി ആപ്പ് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍
സംഘര്‍ഷമേഖലകളില്‍ പരിക്കേറ്റ ഐഎസ് തീവ്രവാദികളെ സഹായിക്കുന്നതിനായി ആപ്പ് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഐഎസ്‌ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കര്‍ണാടകയില്‍ താവളമാക്കിയതായി യുഎന്‍ അടുത്തിടെ റിപ്പോര്‍ട്ട്…
സംഘര്‍ഷമേഖലകളില്‍ പരിക്കേറ്റ ഐഎസ് തീവ്രവാദികളെ സഹായിക്കുന്നതിനായി ആപ്പ് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഐഎസ്‌ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കര്‍ണാടകയില്‍ താവളമാക്കിയതായി യുഎന്‍ അടുത്തിടെ റിപ്പോര്‍ട്ട്…
സംഘര്‍ഷമേഖലകളില്‍ പരിക്കേറ്റ ഐഎസ് തീവ്രവാദികളെ സഹായിക്കുന്നതിനായി ആപ്പ് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഐഎസ്‌ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കര്‍ണാടകയില്‍ താവളമാക്കിയതായി യുഎന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ബെംഗളൂരു ബസവങ്ങുടി സ്വദേശിയായ അബ്ദുര്‍ റഹ്മാനെ പിടിച്ചത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
ഐഎസ് ഭീകരര്‍ക്ക് സാങ്കേതിക സഹായം എന്ന നിലയിലാണ് റഹ്മാന്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ പരുക്കേല്‍ക്കുന്ന ഐഎസ് ഭീകരര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതിനും മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.2014 ല്‍ റഹ്മാന്‍ സിറിയയിലെ ഐഎസിന്റെ മെഡിക്കല്‍ ക്യാമ്ബ് സന്ദര്‍ശിച്ചിരുന്നു. അവിടെ പത്ത് ദിവസം തങ്ങി ക്യാമ്ബിലും പങ്കെടുത്തശേഷമാണ് ഇയാള്‍ അവിടെ നിന്നും മടങ്ങിയത്.ഭീകര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കശ്മീരി ദമ്ബതികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ റഹ്മാനെ അറസ്റ്റു ചെയ്തത്. ഇയാളെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദീഖ് എന്നിവരേയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.